Latest Updates

കൊച്ചി: സംസ്ഥാനത്തുടനീളം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ കാമറകൾ 98 ലക്ഷം നിയമലംഘകരെ പിടികൂടിയതായി മോട്ടോർ വാഹനവകുപ്പിന്റെ (എംവിഡി) കണക്കുകൾ വ്യക്തമാക്കുന്നു. 2023 ജൂണിൽ എഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം ഇതുവരെ 631 കോടി രൂപയുടെ പിഴ ചുമത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതുവരെ സർക്കാർ പിരിച്ചെടുത്തത് 400 കോടി രൂപ മാത്രമാണ്. കാമറകൾ സ്ഥാപിക്കാനായി ചെലവഴിച്ച വൻതുക വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇ-ചലാൻ വഴി എംവിഡി 273 കോടി രൂപ പിഴ ചുമത്തിയതിൽ 150 കോടി രൂപയാണ് ഇതുവരെ ഈടാക്കിയിരിക്കുന്നത്. എഐ കാമറകൾ സ്ഥാപിച്ചതിനുശേഷം ഗതാഗത നിയമലംഘനങ്ങൾ കുറയുകയും ജനങ്ങൾ നിയമങ്ങൾ പാലിക്കാൻ കൂടുതൽ ശ്രമിക്കുകയുമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം വ്യക്തമാക്കി. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് 10 ശതമാനത്തിലധികം പുതിയ കാമറകൾ കൂടി സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ കണ്ടെത്തിയ നിയമലംഘനങ്ങൾ:- ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കൽ ഇരുചക്രവാഹനത്തിൽ മൂന്നുപേർ കയറ്റി യാത്ര ചെയ്യൽ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് എംവിഡി കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, എൻഎച്ച് 66 ഉൾപ്പെടെ കൂടുതൽ സംസ്ഥാന പാതകളിലും എഐ കാമറകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതി.

Get Newsletter

Advertisement

PREVIOUS Choice